ആയുസ്സിന്റെ വേദമാണ് ആയുർവേദം. രോഗത്തിനും രോഗിക്കും മരുന്നു നൽകുന്ന പ്രത്യേക ചികിത്സാവിധി. ബാഹ്യവും ആന്തരികവുമായ കാരണങ്ങളെ കണ്ടുപിടിച്ചു ഉന്മൂലനം ചെയ്യുന്ന സമ്പ്രദായം.ആധുനിക വൈദ്യശാസ്ത്രം അപരിഷ്കൃതമെന്ന് പറഞ്ഞ് മാറ്റിനിർത്തുന്ന ആയുർവേദ ചികിത്സാരീതിയുടെ ഈടുറ്റ പാരമ്പര്യത്തിലേക്ക് നടന്നു നീങ്ങുമ്പോൾ കാണാവുന്ന കാമ്പുള്ളൊരു പേരാണ് കുറിച്ചിത്താനം മഠം.ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ,വ്രണം, നീർവീക്കം തുടങ്ങിയ അസുഖങ്ങൾക്ക് രക്തദൂഷ്യമാണ് കാരണമെന്ന് ഇവർ പറയുന്നു. തൊലിപ്പുറത്തും രോഗിയുടെ ഉള്ളിലും മരുന്ന് നൽകി അസുഖത്തെ ഇല്ലാതാക്കുന്ന സവിശേഷമായൊരു പരമ്പരാഗത ചികിത്സാ വിധിയെയും അത്ര പരിചിതമല്ലാത്ത രീതികളെയും ആണിന്ന് പരിചയപ്പെടുത്തുന്നത്.Continue reading “ആയുർവേദത്തിന്റെ വിറ്റാമിൻ ഡി”