കുരുമുളകെന്ന കറുത്ത പൊന്നിനെ കേരളീയർ ആവോളം സ്നേഹിക്കുന്നുണ്ട്. മസാല കൂട്ടിലെ മുന്തിയ ഇനം തന്നെയാണ് എന്നും കുരുമുളക്. ഭാരതത്തിലേക്ക് വിദേശികൾ കടന്നുവരുകയും മറ്റു സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തതോടെ ലോകമെമ്പാടും കുരുമുളകിനു പ്രാധാന്യമേറി. പെപ്പർ നൈഗ്രാം എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കുരുമുളകിന്റെ സ്വദേശം കേരളമാണെന്നു കരുതപ്പെടുന്നു. പണ്ടുതൊട്ടേ കുരുമുളകിനെ ഔഷധസേവയുടെ ഭാഗമായി ഉപയോഗിച്ചുവരുന്നു. കുഞ്ഞി കറുമ്പൻ പൊന്നിന്റ ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം . കുരുമുളക് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആമാശയത്തിലടങ്ങിയിരിക്കുന്ന വിഷാംശത്തെ നിർവീര്യമാക്കുന്നതിനുത്തമം ആണ്.കഫക്കെട്ടിനുള്ള നല്ല ഔഷധം കൂടിയാനണിത്.കുരുമുളക്, ചുക്ക്, തിപ്പലിContinue reading “ആരോഗ്യം തരുന്ന കറുത്ത പൊന്ന്….”