പൂർണ്ണതയിലെത്താനാവാതെ മാലിക്

ഒടിടി റിലീസുകളില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളിലൊന്നാണ് ‘മാലിക്’. ‘ടേക്ക് ഓഫി’നും ‘സി യു സൂണി’നും ശേഷം ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന മഹേഷ് നാരായണന്‍ ചിത്രം. 161 മിനിറ്റ് കൊണ്ട് സുലൈമാന്‍റെ കുട്ടിക്കാലം മുതലുള്ള ‘റമദാപ്പള്ളി’യിലെ ജീവിതം നോണ്‍ലീനിയര്‍ ശൈലിയിലൂടെ പറഞ്ഞുവയ്ക്കുന്നു . സമാന്തര സാമൂഹിക ശ്രേണിയുടെ താഴെത്തട്ടിൽ നിൽക്കുന്ന തീരദേശ ജീവിതത്തിന്റെ ആഭ്യന്തര കാര്യങ്ങൾ സവിസ്തരം ഇതിൽ പ്രതിപാദിച്ചിട്ടുണ്ട് . യഥാതഥ കഥയുടെ ആവിഷ്‍കരണമല്ലെന്ന് മഹേഷ് നാരായണന്‍ പറഞ്ഞിരുന്നെങ്കിലും ചിത്രത്തിന്‍റെContinue reading “പൂർണ്ണതയിലെത്താനാവാതെ മാലിക്”

ആരോഗ്യം തരുന്ന കറുത്ത പൊന്ന്….

കുരുമുളകെന്ന കറുത്ത പൊന്നിനെ കേരളീയർ ആവോളം സ്നേഹിക്കുന്നുണ്ട്. മസാല കൂട്ടിലെ മുന്തിയ ഇനം തന്നെയാണ് എന്നും കുരുമുളക്. ഭാരതത്തിലേക്ക് വിദേശികൾ കടന്നുവരുകയും മറ്റു സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തതോടെ ലോകമെമ്പാടും കുരുമുളകിനു പ്രാധാന്യമേറി. പെപ്പർ നൈഗ്രാം എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കുരുമുളകിന്റെ സ്വദേശം കേരളമാണെന്നു കരുതപ്പെടുന്നു. പണ്ടുതൊട്ടേ കുരുമുളകിനെ ഔഷധസേവയുടെ ഭാഗമായി ഉപയോഗിച്ചുവരുന്നു. കുഞ്ഞി കറുമ്പൻ പൊന്നിന്റ ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം . കുരുമുളക് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആമാശയത്തിലടങ്ങിയിരിക്കുന്ന വിഷാംശത്തെ നിർവീര്യമാക്കുന്നതിനുത്തമം ആണ്.കഫക്കെട്ടിനുള്ള നല്ല ഔഷധം കൂടിയാനണിത്.കുരുമുളക്, ചുക്ക്, തിപ്പലിContinue reading “ആരോഗ്യം തരുന്ന കറുത്ത പൊന്ന്….”

ആയുർവേദത്തിന്റെ വിറ്റാമിൻ ഡി

ആയുസ്സിന്റെ വേദമാണ് ആയുർവേദം. രോഗത്തിനും രോഗിക്കും മരുന്നു നൽകുന്ന പ്രത്യേക ചികിത്സാവിധി. ബാഹ്യവും ആന്തരികവുമായ കാരണങ്ങളെ കണ്ടുപിടിച്ചു ഉന്മൂലനം ചെയ്യുന്ന സമ്പ്രദായം.ആധുനിക വൈദ്യശാസ്ത്രം അപരിഷ്കൃതമെന്ന് പറഞ്ഞ് മാറ്റിനിർത്തുന്ന ആയുർവേദ ചികിത്സാരീതിയുടെ ഈടുറ്റ പാരമ്പര്യത്തിലേക്ക് നടന്നു നീങ്ങുമ്പോൾ കാണാവുന്ന കാമ്പുള്ളൊരു പേരാണ് കുറിച്ചിത്താനം മഠം.ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ,വ്രണം, നീർവീക്കം തുടങ്ങിയ അസുഖങ്ങൾക്ക് രക്തദൂഷ്യമാണ് കാരണമെന്ന് ഇവർ പറയുന്നു. തൊലിപ്പുറത്തും രോഗിയുടെ ഉള്ളിലും മരുന്ന് നൽകി അസുഖത്തെ ഇല്ലാതാക്കുന്ന സവിശേഷമായൊരു പരമ്പരാഗത ചികിത്സാ വിധിയെയും അത്ര പരിചിതമല്ലാത്ത രീതികളെയും ആണിന്ന് പരിചയപ്പെടുത്തുന്നത്.Continue reading “ആയുർവേദത്തിന്റെ വിറ്റാമിൻ ഡി”

Design a site like this with WordPress.com
Get started